കേരളത്തിലെ ആരോഗ്യമേഖലയെ താറുമാറാക്കിയ സാധാരണക്കാർക്ക് ആശുപത്രികളിൽ പോലും മരണഭീതി വിതച്ച LDF സർക്കാരിനെതിരെ ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട്കൊണ്ട് BJP സിറ്റി ജില്ലാ കമ്മിറ്റി ജില്ലാ ആശുപത്രി മാർച്ച് നടത്തി ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷനായ യോഗത്തിൽ മുൻ ആലപ്പുഴ ജില്ലാ പ്രസിഡണ്ടും തൃശൂർ ജില്ല പ്രഭാരീയുമായ എം വി ഗോപകുമാർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു
കേരളത്തിലെ ആരോഗ്യ രംഗത്തെ പാടെ തകർക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രി വീണ ജോർജ്ജ് നടത്തുന്നത്. സ്വകാര്യ മേഖലയുമായി കൈകോർത്ത് സർക്കാർ മേഖലയെ തകർക്കാനാണ് ആരോഗ്യ മന്ത്രിയുടെ ശ്രമമെന്ന് പറഞ്ഞാൽ, അതിനെ കുറ്റപ്പെടുത്താനാവില്ല. മന്ത്രിമാരുടെ ആർഭാടവും ചുറ്റിക്കറങ്ങലും കുറച്ചാൽ മരുന്ന് കമ്പനികൾക്കുള്ള കുടിശ്ശിക കൊടുത്ത് തീർക്കാൻ കഴിയും. മെഡിക്കൽ കോളേജുകളിൽ മരുന്നില്ലാതായിട്ടും ഉപകരണങ്ങൾ പണി മുടക്കിയിട്ടും മാസങ്ങളായി. എന്നിട്ടും അതിനെതിരെ ശബ്ദമുയർത്താൻ പ്രതിപക്ഷം തയ്യാറാകുന്നില്ല. കാരണം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്.എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എം വി ഗോപകുമാർ പറഞ്ഞു. മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് ഡോക്ടർ ഭീം ജയരാജ് ജില്ലാ ജനറൽ സെക്രട്ടറിമാരായ പി കെ ബാബു, അഡ്വ. കെ ആർ ഹരി, വൈസ് പ്രസിഡണ്ട് മാരായ ഡോ. വി ആതിര, പൂർണിമ സുരേഷ്, സുധീഷ് മേനോത്ത് പറമ്പിൽ, സൗമ്യ സലേഷ്, സർജു ടി, ജില്ലാ ട്രഷറർ വിജയൻ മേപ്രത്, എന്നിവർ പ്രസംഗിച്ചു സെക്രട്ടറിമാരായ മുരളി കൊളങ്ങാട്ട്, നിജി കെ ജി, സജിനി മുരളി, റിക്സ്ൻ ചെവിടൻ, പ്രവീൺ പി പി,വിൻഷി അരുൺകുമാർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരതയൂർ. മണ്ഡലം പ്രസിഡണ്ട് മാരായ രഘുനാഥ് സി മേനോൻ, അശ്വിൻ വാര്യർ,വിശ്വൻ എം ആർ എന്നിവർ നേതൃത്വം നൽകി തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി
വീണ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ജില്ലാ ആശുപത്രിയിലേക്ക് നടത്തിയ മാർച്ച്
