തൃശൂർ : തൂഫാൻ ദി നാർക്കോ ഹണ്ട് 100 ദിവസം പിന്നിടുമ്പോൾ തൃശൂർ സിറ്റി ജില്ലയിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തിൽ നടത്തിയ പരിശോധനകളിൽ വിവിധ സ്റ്റേഷനുകളിലായി രണ്ട് മാസത്തിനുള്ളിൽ 353 കേസുകൾ റെജിസ്റ്റർ ചെയ്തപ്പോൾ 438 പേരെയാണ് അറസ്റ്റു ചെയ്തത്. അതിൽ 41 പേരെ റിമാൻറ് ചെയ്തു. വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിൽ, 552.57 ഗ്രാം എം ഡി എം എ, 38659.96 ഗ്രാം കഞ്ചാവ്, 314 കഞ്ചാവ് ബീഡി,13 കഞ്ചാവ് ചെടി, 46.17 ഗ്രാം ഹാഷിഷ് ഓയിൽ, 18 മില്ലിഗ്രാം ഹെറോയിൻ, 5 ടെർമിൻ, 6 ഇലക്ട്രോണിക് സിഗരറ്റ് 1.70 ഗ്രാം മെത്താഫിറ്റമിൻ എന്നിവയാണ് പിടിച്ചെടുത്തത്. വാണിജ്യ അളവിലുള്ള 15 കേസുകളിൽ 24 പേരെ അറസ്റ്റു ചെയ്തപ്പോൾ, നിരോധിത പുകയില ഉത്പന്നങ്ങളുമായി (COTPA) ബന്ധപ്പെട്ട് റെജിസ്റ്റർ ചെയ്ത 260 കേസുകളിൽ 299 പേരെ അറസ്റ്റു ചെയ്യുകയും ഒരു ലക്ഷത്തോളം വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുടെ പായ്ക്കറ്റുകൾ കണ്ടെടുക്കുകയും ചെയ്തു. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനകൾ തൃശൂർ സിറ്റി ജില്ലയിൽ തുടരുന്നുണ്ടെന്നും, ലഹരിയുടെ ഉപയോഗം വിപണനം എന്നിവ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ കൃത്യമായ സ്ഥലം അടുത്തുള്ള പോലീസ് സ്റ്റേഷൻ എന്നിവ സഹിതം ഉടനെ യോദ്ധാവിൻെറ 9995966666 എന്ന നമ്പരിലേക്ക് വാട്സാപ് മെസേജ് അയക്കുകയോ 9497927797, 9497979794 എന്നീ നമ്പരുകളിലേക്ക് വിളിക്കാവുന്നതുമാണെന്നും കർശനമായ പരിശോധനകൾ തുടരുമെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െ എ പി എസ് അറിയിച്ചു.
ഓപ്പറേഷൻ തൂഫാൻ :100 ദിവസം തൃശൂർ സിറ്റി ജില്ലയിൽ 353 കേസുകൾ438 അറസ്റ്റ്










