തൃശൂർ: തൃശൂർ ജില്ലാആസൂത്രണ സമിതി, തൃശ്ശൂർ ജില്ലാ പഞ്ചായത്ത്, സമേതം – സമഗ്ര വിദ്യാഭ്യാസ പരിപാടി, പൊതു വിദ്യാഭ്യാസ വകുപ്പ് IFFT ചലച്ചിത്രകേന്ദ്രം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ഭൗമം സോഷ്യൽ ഇനീഷിയേറ്റിവ്, വിജ്ഞാൻസാഗർ സയൻസ് പാർക്ക് എന്നിവരുടെ നേതൃത്വ ത്തിൽ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ശാസ്ത്ര ചലച്ചിത്രമേള ആഗസ്റ്റ് 8 മുതൽ 10 വരെ തൃശൂർ കൈരളി/ ശ്രീ തീയേറ്ററിലും തൃശ്ശൂർ മോഡൽ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻറി സ്കൂൾ ഓഡിറ്റോറിയത്തിലുമായി നടക്കും.
ഡേവിഡ് ആറ്റൻബറോ, സുരേഷ് ഇളമൺ റിട്രോ, വിക്ടർസ് പാക്കേജ്, സി-ഡിറ്റ് പാക്കേജ്, മറുപക്കം ചെന്നൈ പാക്കേജ് എന്നിങ്ങനെ അഞ്ചു പാക്കേജുകളിലായി അൻപതോളം ശാസ്ത്ര സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പ്രവേശനമുണ്ടാകും. പൊതുജനങ്ങൾക്ക് 200 രൂപ രജിസ്ട്രേഷൻ ഫീ നൽകണം. മേളയുടെ ഭാഗമായി കുട്ടികൾക്കായി ശാ സ്ത്ര ക്വിസ് മത്സരം, ലേഖനമത്സരം എന്നിവ നടക്കും. 2025 ജൂലൈ 21 മുതൽ ആഗസ്റ്റ് 21 വരെ ജില്ലയിലെമ്പാടും നടക്കുന്ന സമേതം-സയൻസ് മാരത്തോൺ പരിപാടികളുടെ ഭാഗമായാണ് രണ്ടാമത് അന്താരാഷ്ട്ര ശാസ്ത്രചലച്ചിത്രമേള സംഘ ടിപ്പിക്കുന്നത്. മേളയുടെ ഭാഗമായി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ശാസ്ത്ര സിനിമകളുടെ പ്രദർശനവും നടത്താനും പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.
ആഗസ്റ്റ് 9 രാവിലെ 11 മണിക്ക് ജോമി പി എൽ (രാമാനുജൻ : അനന്തതയെ ആശ്ലേഷിച്ച ജീവിതം), ആഗസ്റ്റ് 10, രാവിലെ 11 മണിക്ക് ഡോ. ബേബി ചക്രപാണി (കാലാവസ്ഥാ പ്രതിസന്ധി യും സുസ്ഥിര വികസനവും) എന്ന വിഷയത്തിൽ പ്രഭാഷണം ഉണ്ടാകും.