തൃശൂര്‍: വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പറയിലുണ്ടായ സംഭവത്തില്‍ അസം സ്വദേശികളുടെ മകന്‍ മൂര്‍ ബുജിയാണ് മരിച്ചത്.
രാത്രി 7.30നായിരുന്നു സംഭവം. വനംവകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന തുടരുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരും പുറത്തിറങ്ങരുതെന്നുംജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.
മാസങ്ങള്‍ക്ക് മുമ്പാണ് വാല്‍പ്പാറയില്‍ വെച്ച് ജാര്‍ഖണ്ഡ് ദമ്പതികളുടെ ആറുവയസുകാരിയെ പുലി ഭക്ഷിച്ചത്. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീട്ടില്‍ കയറിയായിരുന്നു പുലി പിടിച്ചുകൊണ്ടുപോയത്.