തൃശൂര്‍: വോട്ടര്‍ പട്ടിക വിവാദം കത്തുന്നതിനിടെ തൃശൂരിലെത്തിയ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്ക്് റെയില്‍വെ സ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമൊരുക്കി. വന്ദേഭാരത് എക്‌സ്പ്രസില്‍ രാവിലെ പത്ത് മണിയോടെയാണ് സുരേഷ്‌ഗോപി തൃശൂരിലെത്തിയത്. വോട്ടര്‍ പട്ടിക വിവാദത്തിലും, ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിലും മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് കേന്ദ്രമന്ത്രി മറുപടി നല്‍കിയില്ല.
തുടര്‍ന്ന്് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പരിക്കേറ്റ ബിജെപി നേതാക്കളെ സുരേഷ്‌ഗോപി സന്ദര്‍ശിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട്്് ജെസ്റ്റിന്‍ ജേക്കബ്, അജിത് മുണ്ടേരി, പ്രദീപ് മുക്കാട്ടുകര, ഉല്ലാസ് ബാബു, പി.കെ.ബാബു എന്നിവരെയാണ് പരിക്കുകളോടെ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. അഡ്വ.ഗോപാലകൃഷ്ണന്‍, കെ.എസ്.ഹരി എന്നിവര്‍ സുരേഷ്‌ഗോപിയെ അനുഗമിച്ചു.
മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്ക് ഇത്രയും സഹായിച്ചതിന് നന്ദിയെന്നുമാത്രമാണ് സുരേഷ്‌ഗോപി പ്രതികരിച്ചത്
തുടര്‍ന്ന്് സുരേഷ് ഗോപി പെരിങ്ങാവിലെ ക്യാമ്പ്് ഓഫീസിലെത്തി. ഇന്നലെ പ്രതിഷേധ മാര്‍ച്ചിനിടെ ക്യാമ്പ് ഓഫീസിലെ ബോര്‍ഡില്‍ സിപിഎം പ്രവര്‍ത്തകന്‍ കരിഓയില്‍ ഒഴിച്ചിരുന്നു.