തൃശൂര്‍: ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്് മുരിങ്ങൂര്‍ മുതല്‍ പോട്ട വരെ വാഹനങ്ങള്‍ കുരുങ്ങിക്കിടക്കുന്നു. പുലര്‍ച്ചെ മുതല്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക്് ഒരിഞ്ച് മുന്നോട്ട് നീങ്ങാന്‍ കഴിയുന്നില്ല. ദേശീയപാതയില്‍ അഞ്ച് കിലോ മീറ്റര്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്. ലോറികളും ബസുകളും ഗതാഗക്കുരുക്കില്‍ പെട്ടുകിടക്കുകയാണ്.
ആംബുലന്‍സിന് ഒരു കിലോ മീറ്റര്‍ പിന്നിടാന്‍ 12 മിനിറ്റെടുത്തു. ഇന്നലെ ചാലക്കുടിയില്‍ തടി ലോറി മറിഞ്ഞത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. റോഡിലെ കുഴിയില്‍ വീണാണ്് ലോറി മറിഞ്ഞത്. ചിറങ്ങര, കൊരട്ടി, ആമ്പല്ലൂര്‍ തുടങ്ങി അഞ്ചിടങ്ങളില്‍ അടിപ്പാത നിര്‍മ്മിക്കുന്നതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്
ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയില്‍ അഞ്ച് കിലോ മീറ്റര്‍ വരെ വാഹനങ്ങളുടെ നീണ്ട നിര
