തൃശൂര്‍: ഇവിടെ കുറച്ചു വാനരന്മാര്‍ ആരോപണം ഉന്നയിക്കലുമായി ഇറങ്ങിയിട്ടുണ്ട്, അവര്‍ സുപ്രീംകോടതിയിലേക്ക് പോകട്ടെയെന്ന്്് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. വോട്ടര്‍പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് സുരേഷ്‌ഗോപി മൗനം വെടിഞ്ഞത്. ശക്തന്‍ തമ്പുരാന്റെ ആത്മാവ് ഉള്‍ക്കൊണ്ട് കൊണ്ട് പ്രവര്‍ത്തനം നടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ ശക്തന്‍ പ്രതിമയില്‍ മാലചാര്‍ത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
കള്ളവോട്ട് ആരോപണങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയും. താന്‍ മന്ത്രിയാണെന്നും ആ ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.ചോദ്യങ്ങള്‍ കൂടുതലുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കണമെന്ന് മന്ത്രി പറഞ്ഞു.
ആദ്യമായാണ് വോട്ടര്‍ പട്ടിക വിവാദത്തില്‍ സുരേഷ് ഗോപി പ്രതികരിക്കുന്നത്. വാനരന്‍മാര്‍ അക്കരെയും ഇക്കരയുമൊക്കെ ഇറങ്ങിയിട്ടുണ്ടല്ലോ. അവര്‍ കോടതിയില്‍ പോകട്ടെ. കോടതിയും അവര്‍ക്ക് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.