കൊച്ചി: വീണ്ടും സര്‍വകാല റിക്കാര്‍ഡിലേക്ക് കുതിച്ച് സ്വര്‍ണവില. പവന് ഇന്ന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന് 81,800 രൂപയിലും ഗ്രാമിന് 10,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 8,375 രൂപയിലെത്തി.
ഒരാഴ്ചയായി കുതിപ്പിന്റെ പാതയിലുള്ള സ്വര്‍ണവില 82,000 രൂപയെന്ന മാന്ത്രികസംഖ്യയിലേക്ക് എത്താന്‍ വെറും 400 രൂപയുടെ അകലം മാത്രമാണുള്ളത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. 12 ദിവസം കൊണ്ട് നാലായിരത്തിലേറെ രൂപയാണ് പവന് കൂടിയത്.
സെപ്റ്റംബര്‍ ഒന്നിനാണ് സ്വര്‍ണവില 77,000 കടന്നത്. പിന്നീട്, മൂന്നിന് ചരിത്രത്തിലാദ്യമായി 78,000 രൂപ പിന്നിട്ടു. ആറിന് 79,000 കടന്ന സ്വര്‍ണവില ഒമ്പതിന് 80,000 രൂപയും പത്തിന് 81,000 രൂപയും പിന്നിട്ട് പുത്തന്‍ ഉയരത്തിലെത്തുകയായിരുന്നു.
ജനുവരി 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയര്‍ന്ന് 61,000 രൂപയായി