തൃശൂര്‍: വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ നല്‍കിയ പരാതിയില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂില്‍ വോട്ടു ചേര്‍ത്തു എന്നായിരുന്നു പ്രതാപന്റെ പരാതി. എന്നാല്‍, ഈ ആരോപണം തെളിയിക്കുന്നതിനായി വേണ്ട രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന കണ്ടെത്തലിലാണ് കേസെടുക്കാന്‍ കഴിയില്ലെന്ന് പരാതിക്കാരനെ പൊലീസ് അറിയിച്ചത്. ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാനാകില്ലെന്ന് പൊലീസ് നിഗമനത്തിലെത്തിയതെന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ വിശദീകരിക്കുന്നത്. ജില്ലാ ഭരണകൂടത്തില്‍ നിന്നോ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നോ കൂടുതല്‍ രേഖകള്‍ വരുന്ന മുറയ്ക്ക് കേസെടുക്കുന്ന കാര്യത്തില്‍ വീണ്ടും ആലോചിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
വോട്ടര്‍ പട്ടിക ക്രമക്കേട്:ടിഎന്‍ പ്രതാപന്റെ പരാതിയില്‍ സുരേഷ്‌ഗോപിക്കെതിരെ കേസെടുത്തേക്കില്ല
