തൃശൂർ: കോർപറേഷൻ വൈദ്യുതി വിഭാഗം തസ്തിക വെട്ടിക്കുറച്ച തദ്ദേശവകുപ്പിൻ്റെ നടപടിയിൽ അതൃപ്തി അറിയിച്ച് മേയർ എം കെ വർഗീസ്. ഉത്തരവ് 7 ദിവസത്തിനകം ‘മരവിപ്പിക്കണം. കോർപറേഷനെ അറിയിക്കാതെയാണ് ഉത്തരവെന്നും പത്രസമ്മേളനത്തിൽ മേയർ ചൂണ്ടിക്കാട്ടി. ഇവിടെ മേയറും ഭരണ സമിതിയും ഉണ്ടെന്ന കാര്യം തദ്ദേശവകുപ്പ് അറിഞ്ഞിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷത്തിന് വേണ്ടത് തൻ്റെ ചോരയാണ്. വൈദ്യുതി ജീവനക്കാർക്കൊപ്പമാണ് താൻ . 23 ന് തദ്ദേശമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ രമ്യമായ തീരുമാനം ഉണ്ടാകും.ജീവനക്കാരുടെ ആവശ്യത്തിൽ ഒപ്പം നിൽക്കേണ്ട പ്രതിപക്ഷത്തിന് ഫോട്ടോ മാനിയ ബാധിച്ചിരിക്കുകയാണ്. മാധ്യമ പബ്ലിസിറ്റിയാണ് അവർക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു
ഉത്തരവ് മരവിപ്പിച്ചില്ലെങ്കിൽ ചോര ചിന്താനും തയ്യാറെന്ന് മേയർ വർഗീസ്
