കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈന്‍ നല്കിയ പരാതിയില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്കി അന്വേഷണ സംഘം. നാളെ ഹാജരകാനാണ് നിര്‍ദേശം. ഗോപാലകൃഷ്ണന്റെ വീട്ടിലെ പരിശോധനയ്ക്ക് ശേഷമാണ് നോട്ടീസ് നല്‍കിയത്. പരിശോധനയില്‍ ഫോണ്‍ പിടിച്ചെടുത്തു.
സൈബര്‍ ആക്രമണത്തില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ കൂടുതല്‍ തെളിവുകള്‍ കെ ജെ ഷൈന്‍ സമര്‍പ്പിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയവരുടെ പേര് വിവരങ്ങളാണ് കൈമാറിയത്. . വിവിധ ജില്ലകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ കേസുകളും രജിസ്റ്റര്‍ ചെയ്യാനാണ് നീക്കം. വ്യാജപ്രചാരണം നടത്തിയ കോണ്‍ഗ്രസ് സൈബര്‍ ഹാന്‍ഡിലുകളെകുറിച്ചും നേതാക്കളെകുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കെ ജെ ഷൈന്‍ നല്കിയ പരാതിയില്‍ കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിന്റെ പേരും ഉണ്ട്.
സ്ത്രീത്വതത്തെ അപമാനിക്കുന്ന തരത്തില്‍ ലൈംഗിക ചുവയുള്ള പോസ്റ്റുകള്‍
സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചുവെന്നാണ് പരാതി