കൊച്ചി:ഓപ്പറേഷന് നംഖോറിന്റെ ഭാഗമായുള്ള പരിശോധനയില്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനം കണ്ടെത്തി. കൊച്ചിയിലെ ബന്ധുവിന്റെ ഫ്ളാറ്റില്‍ നിന്നാണ് ദുല്‍ഖറിന്റെ വാഹനം കണ്ടെത്തിയത്. കര്‍ണാടക രജിസ്ട്രേഷന് നിസാന്‍ പട്രോള്‍ കാറാണ് കണ്ടെത്തിയത്.രണ്ട് നിസാന്‍ പട്രോള്‍ കാറുകളില്‍ ഒരെണ്ണമാണ് ഇപ്പോള്‍ കണ്ടെത്തിയത്. നേരത്തെ ദുല്ഖരിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
നിസാന്‍ പട്രോള്‍ കാറിന്റെ രേഖകളില്‍ വാഹനത്തിന്റെ ഫസ്റ്റ് ഓണര്‍ ഇന്ത്യന്‍ ആര്‍മിയെന്നാണുള്ളത്. ഹിമാചല്‍ സ്വദേശിയില്‍ നിന്നാണ് ദുല്‍ഖര്‍ വാഹനം വാങ്ങിയതെന്നാണ് രേഖ. ദുല്‍ഖറിന്റെ രണ്ട് ലാന്‍ഡ് റോവര്‍ വാഹനങ്ങളും രണ്ട് നിസാന്‍ പട്രോള്‍ വാഹനങ്ങളാണ് കസ്റ്റംസിന്റെ സംശയനിഴലിലുള്ളത്. ഇതില്‍ ഒരു ലാന്‍ഡ് റോവര്‍ നേരത്തെ പിടിച്ചെടുത്തിരുന്നു.
കസ്റ്റംസിന്റെ ഓപ്പറേഷന് നുംഖോറില്‍ വാഹനം പിടിച്ചെടുത്ത നടപടി ചോദ്യം ചെയ്ത് നടന് ദുല്‍ഖര്‍ സല്മാന് ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള നിസ്സാന്‍ പട്രോള്‍ വാഹനവും കണ്ടെത്തിയത്.