തൃശൂർ : കുമരപുരം – പണ്ടാരത്തിൽ സ്മൃതി സദസ്സിനോടനുബന്ധിച്ച് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വാദ്യകലാചാര്യൻ ആയിരുന്ന പണ്ടാരത്തിൽ കുട്ടപ്പമാരാരുടെ പേരിലുള്ള പുരസ്കാരം പഞ്ചവാദ്യതിമില , സോപാനസംഗീത കലാകാരൻ കിഴൂർ മധുസൂധനകുറുപ്പിനും, കുമരപുരം അപ്പുമാരാരുടെ പേരിലുള്ള പുരസ്കാരം കൊമ്പ് പ്രമാണി ശ്രീ കുമ്മത്ത് രാമൻ നായർക്കും നൽകുവാൻ തീരുമാനിച്ചു .
പെരുവനം നാരായണമാരാരുടെ പേരിലുള്ള പുരസ്കാരം മേള രംഗത്തെ പത്മശ്രീ പെരുവനം കുട്ടൻ മാരാർക്ക് നൽകാനും തീരുമാനിച്ചതായി ട്രസ്റ്റ് ഭാരവാഹികളായ തൃപ്രയാർ മോഹനമാരാരും ചെറുശ്ശേരി കുട്ടൻ മാരാരും അറിയിച്ചു.15151 രൂപയും, പ്രശസ്തിപത്രവും, ഫലകവും, പൊന്നാടയുമാണ് മൂന്ന് പുരസ്കാരങ്ങൾക്കും നൽകുക