തൃശൂർ : ചിന്താവിഷ്ടയായ ശ്യാമളയുടെ കഥ ശ്രീനിവാസൻ മോഷ്ടിച്ചതാണെന്ന് ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞു. നിങ്ങളുടെ ജീവിതത്തിൽ നിന്നു തന്നെയാണ് കഥ മോഷ്ടിച്ചതെന്ന് ശ്രീനിവാസൻ തന്നെയാണ് ഒരു ചടങ്ങിൽ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക ഹൃദയദിനത്തോടനുബന്ധിച്ച് നിർധനരായ ഹൃദ്രോഗികൾക്ക് ആശ്വാസവുമായി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ. 63 ലക്ഷം രൂപ വരുന്ന പദ്ധതിയിലൂടെ 50 ഓളം പേസ്മേക്കറാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ വിതരണോദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹൃദയം സ്വീകരിച്ച വരെ ചേർത്തു നിർത്താൻ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ആദ്യ ഘട്ടമായി തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് തിരഞ്ഞെടുത്ത 20 ഓളം നിർധനരായ രോഗികൾക്കു പേസ്മേക്കർ സൗജന്യമായി നൽകി. ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ്, ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ, ആന്റണി ജോസ്, മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റ് ഡോ. കരുണാദാസ്, ഐഎംഎ തൃശൂർ പ്രസിഡന്റ് ഡോ. ജോസഫ് ജോർജ്, ടി.എം.എ പ്രസിഡന്റ് പത്മകുമാർ, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ ജോളി ജോയ് ആലുക്കാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സമൂഹത്തിലെ നിർധനരായ ആളുകളുടെ ജീവിതത്തിൽ അർത്ഥവത്തായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ സ്ഥാപിച്ചതെന്ന് ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. സാമ്പത്തിക പരാധീനതകൾ മൂലം ഒരു മനുഷ്യജീവനും നഷ്ടമാകരുതെന്ന കാഴ്ചപ്പാടാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷനെ ഇത്തരമൊരു ഉദ്യമത്തിന് പ്രേരിപ്പിച്ചത്. കേവലമൊരു ജീവകാരുണ്യ പ്രവർത്തനം എന്നതിലുപരി സമൂഹത്തോടുള്ള ഫൗണ്ടേഷന്റെ പ്രതിബദ്ധതയാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു