തിരുവനന്തപുരം: തൃശൂര്‍ പീച്ചി പൊലീസ് സ്റ്റേഷനിലെ മര്‍ദ്ദനത്തില്‍ സ്റ്റേഷന്‍ എസ്്.ഐയായിരുന്ന പി.എം.രതീഷിനെതിരെ കടുത്ത നടപടിയ്ക്ക്് സാധ്യത.കസ്റ്റഡി മര്‍ദനത്തില്‍ വീഴ്ച പറ്റിയതായി അറിയിച്ച്്് മുന്‍ എസ്.ഐ പി.എം. രതീഷ്. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്്. ദക്ഷിണ മേഖല ഐജിക്കാണ് കടവന്ത്ര എസ്.എച്ച്്.ഒയായ രതീഷ് മറുപടി നല്‍കിയത്.
ഹോട്ടലുടമയെ മര്‍ദിച്ചതില്‍ രതീഷിനെതിരെ കൂടുതല്‍ നടപടി സ്വീകരിക്കുന്നത് ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. .വിവാദത്തിന് പിന്നാലെ രതീഷിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പട്ടിക്കാട് ലാലീസ് ഹോട്ടല്‍ ഉടമ കെ.പി ഔസേപ്പിനെയും മകനെയുമാണ് പീച്ചി സ്റ്റേഷനില്‍ വെച്ച് മര്‍ദിച്ചത്. 2023 മെയില്‍ പീച്ചി എസ്‌ഐ ആയിരുന്ന പി.എം രതീഷിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം നടന്നത്. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഔസേപ്പിനെയും മകന്‍ പോള്‍ ജോസഫിനെയും സ്റ്റേഷനില്‍ എത്തിച്ചാണ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതും അപമാനിച്ചതും. ഒന്നര വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് വിവരാവകാശ നിയമപ്രകാരം ഔസേപ്പിന് സ്റ്റേഷനില്‍ നടന്ന മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. സംഭവം വിവാദമായതിന് പിന്നാലെയാണ് രതീഷിനെതിരെ നടപടി എടുത്തത്.