തൃശൂര്‍: കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ വിപിനെ മാരകമായി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും ജീവനക്കാരും പ്രതിഷേധ സമരം നടത്തി. തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ രാവിലെ ഡോക്ടര്‍മാരും ജീവനക്കാരും പ്രതിഷേധ ധര്‍ണ നടത്തി. കെജിഎംഎയുടെയും, ഐഎംഎയുടെയും സംയുക്ത നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്കും, ജീവനക്കാര്‍ക്കും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധസമരം
