തൃശൂർ : കെപിസിസി വർക്കിങ്ങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപിക്ക് നേരെയുണ്ടായ പോലീസ് അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് തൃശൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈസ്റ്റ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. കോർപ്പറേഷന് മുന്നിൽ വെച്ച് പോലീസ് മാർച്ച് തടഞ്ഞു. തുടർന്ന് കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ മാർച്ച് ഉത്‌ഘാടനം ചെയ്തു. ജനപ്രതിനിധിയായ ഷാഫി പറമ്പിലിനെ പോലീസ് ബോധപൂർവ്വം ആക്രമിക്കുകയായിരുന്നുവെന്ന് ജോൺ ഡാനിയൽ പറഞ്ഞു. പോലീസ് നിലവിട്ട് പെരുമാറിയാൽ പോലീസാണെന്ന ബോധം തങ്ങളും മറക്കുമെന്ന് ജോൺ ഡാനിയൽ പറഞ്ഞു. പ്രസിഡന്റ് കെ സുമേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ, സെക്രട്ടറി ജെറോം ജോൺ, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ, ഡിസിസി ജനറൽ സെക്രട്ടറി എം എൽ ബേബി, അധ്യക്ഷൻ കെ സുമേഷ്
ഡൽവിൻ ഷാജു, നിഖിൽ വടക്കൻ, സൗരാഗ് പി ജി , ശ്രീരാം ശ്രീധർ, ജോസഫ് തേറാട്ടിൽ, അമൽ ഖാൻ, നിതിൻ സതീശൻ, ഫെവിൻ ഫ്രാൻസിസ്,രാജാറാം,രാജീവ് സി വി ,രാജേഷ് വാവ,ലിയാസ് ബാബു, അമൽ ജെയിംസ് എൻസൺ ആൻറണി, ആഗ്നൽ വി ബി എന്നിവർ പ്രസംഗിച്ചു.
ഷാഫി പറമ്പിൽ എംപിക്ക് നേരെയുണ്ടായ പോലീസ് അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
