തൃശൂര്‍: പിഎം ശ്രീപദ്ധതിയില്‍ വിദ്യാഭ്യാസവകുപ്പ്്് ഒപ്പുവെച്ചത്് ഗൗരവമുള്ള വിഷയമെന്ന്് റവന്യുമന്ത്രി കെ.രാജന് അറിയിച്ചു. പദ്ധതിയ്ക്കെതിരായ സിപിഐയുടെ നിലപാടില്‍ മാറ്റമില്ല. സിപിഐ മന്ത്രിമാര്‍ ഒറ്റക്കെട്ടാണ്. പദ്ധതിയില്‍ ഒപ്പിടില്ലെന്നത്് ഇടത് മുന്നണിയുടെ നയപരമായ നിലപാടാണ്. സിപിഐ സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിഎം ശ്രീ പദ്ധതിയുടെ നിജസ്ഥിതി അറിയാന്‍ സിപിഐ ശ്രമം തുടങ്ങി. കേന്ദ്രവുമായി ധാരണാ പത്രത്തില്‍ ഒപ്പുവെച്ചോ എന്ന് ചീഫ് സെക്രട്ടറിയോട് ചോദിച്ചറിയും. സിപിഐ നിയമസഭാ കക്ഷി നേതാവും, റവന്യുമന്ത്രിയുമായ മന്ത്രി കെ രാജന് ചീഫ് സെക്രട്ടറിയോട് സംസാരിക്കും. ഒപ്പുവെച്ച വിവരം പാര്‍ട്ടി മന്ത്രിമാരെ ഔദ്യോഗികമായി അറിയിക്കാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയോട് വിവരം തേടുന്നത്.

















