Newsskerala

മേയ്ത്ര ഹോസ്പിറ്റലില്‍ രക്താര്‍ബുദരോഗിക്ക് കാര്‍-ടി സെല്‍ തെറാപ്പിയിലൂടെ പുതുജീവിതം

കോഴിക്കോട്: രക്താര്‍ബുദ ചികിത്സയില്‍ മികവിന്റെ കേന്ദ്രമായി മേയ്ത്ര ഹോസ്പിറ്റല്‍. 25 വയസുകാരനായ രക്താര്‍ബുദ രോഗിക്ക് കാര്‍-ടി സെല്‍ തെറാപ്പി വിജയകരമായി നടപ്പാക്കിയാണ് മേയ്ത്ര അഡ്വാന്‍സ്ഡ് കാന്‍സര്‍ കെയര്‍ അപൂര്‍വ നേട്ടം കൈവരിച്ചത്.
വ്യക്തിഗത ചികിത്സാരീതിയുടെ ഭാഗമായ ഈ ഇമ്മ്യൂണോതെറാപ്പി, ലോകമെമ്പാടും കാന്‍സര്‍ ചികിത്സയുടെ ഭാവി എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്.

‘കൈമേറിക് ആന്റിജന്‍ റിസപ്റ്റര്‍ ടി-സെല്‍ തെറാപ്പി’ (Chimeric Antigen Receptor T-Cell Therapy) എന്നറിയപ്പെടുന്ന ഈ നവീന സാങ്കേതിക വിദ്യയില്‍, രോഗിയുടെ സ്വന്തം പ്രതിരോധ കോശങ്ങളായ ടി-സെലുകള്‍ ശേഖരിച്ച്, അവയെ ജനിതകമായി മാറ്റം വരുത്തി കാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനും നശിപ്പിക്കാനും കഴിവുള്ളതാക്കി വികസിപ്പിക്കുന്നു. പിന്നീട് ഈ കോശങ്ങളെ രോഗിയുടെ ശരീരത്തിലേക്ക് തിരിച്ചുനല്‍കി, അര്‍ബുദത്തെ നേരിട്ട് ആക്രമിക്കാന്‍ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.

മേയ്ത്ര ഹോസ്പിറ്റലിലെ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രാഗേഷ് രാധാകൃഷ്ണന്‍ നായര്‍, കണ്‍സള്‍ട്ടന്റുമാരായ ഡോ. അജയ് ശങ്കര്‍, ഡോ. വിഷ്ണു ശ്രീദത്ത് എന്നിവരടങ്ങിയ മള്‍ട്ടി-ഡിസിപ്ലിനറി സംഘമാണ് ഈ നേട്ടത്തിന് നേതൃത്വം നല്‍കിയത്.

‘

Leave a Comment

Your email address will not be published. Required fields are marked *