Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ആശമാര്‍ക്ക് ആശ്വാസം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചു. കേന്ദ്രം നികുതി വെട്ടിക്കുറയ്ക്കുന്നതായും സാമ്പത്തിക വര്‍ഷാവസാനം കേരളത്തെ ഞെരുക്കിയെന്നും അര്‍ഹമായ വിഹിതം വെട്ടിക്കുറച്ചതായും അദ്ദേഹം ആരോപിച്ചു.
സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞായിരുന്നു ബജറ്റ് പ്രസംഗം. വ്യവസായ രംഗത്ത് സമാനതകളില്ലാത്തെ നേട്ടമുണ്ടാക്കിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം മുടങ്ങുന്നില്ല. ദേശീയപാത നിര്‍മ്മാണം ദ്രുതഗതിയില്‍ നടന്നുവരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇച്ഛാശക്തിയാണ് ദേശീയപാത നിര്‍മ്മാണം ദ്രുതഗതിയിലാക്കിയത്. വയോജനസൗഹൃദ ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു.
ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം ആയിരം രൂപ കൂട്ടി. ഹെല്‍പ്പര്‍മാര്‍ക്ക് 500 രൂപ കൂട്ടി. അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ആയിരം രൂപ കൂട്ടി. സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് ദിവസ വേതനം 25 രൂപ കൂട്ടി. പ്രീപ്രൈമറി അധ്യാപകര്‍ക്ക് വേതനം ആയിരം രൂപ കൂട്ടി. സാക്ഷരാപ്രേരക്മാര്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം കൂട്ടി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ അംഗങ്ങളുടെ ഓണറേറിയം കൂട്ടി. നികുതി വരുമാനം 5 വര്‍ഷത്തിനിടെ കൂടി. ഡി.എ കുടിശ്ശിക പരിഹരിക്കാന്‍ നടപടിയെടുക്കും. കേന്ദ്ര അവഗണനയിലും പിടിച്ചു നിന്നു.
വയനാട്ടില്‍ ദുരന്തബാധിതര്‍ക്ക് ആദ്യഘട്ടമായി അടുത്ത മാസം മൂന്നാം വാരത്തില്‍ വീട് നല്‍കും. നാല് ഘട്ടങ്ങളിലായി വേഗ റെയില്‍ വരും. തൊഴിലുറപ്പ് പദ്ധതിക്ക് ആയിരം കോടി വകയിരുത്തി.

Leave a Comment

Your email address will not be published. Required fields are marked *