Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സ്വര്‍ണക്കൊള്ള : നടന്‍ ജയറാമിനെ ഇ.ഡി. ചോദ്യം ചെയ്യും

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടന്‍ ജയറാമിനെ ഇ.ഡി. ചോദ്യം ചെയ്യും. അടുത്ത ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ജയറാമിന് ഇ.ഡി. നോട്ടീസ് നല്‍കി.

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുംകളും സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങളുമടക്കം ഇ.ഡി. പരിശോധിക്കുമെന്നാണ് വിവരം. നേരത്തെ ജയറാമിനെ സാക്ഷിയെന്ന നിലയില്‍ എസ്‌ഐടി ചോദ്യംചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇ.ഡിയും ചോദ്യംചെയ്യലിനായി ജയറാമിനെ വിളിപ്പിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയേയും ചോദ്യംചെയ്യലിനായി ഇ.ഡി. വിളിപ്പിച്ചേക്കുമെന്നാണ് വിവരം.

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ പൂജിച്ചതുമായി ബന്ധപ്പെട്ട് ജയറാം നല്‍കിയ വിശദീകരണങ്ങളില്‍ പൊരുത്തക്കേടുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എസ്ഐടി ജയറാമിന്റെ മൊഴിയെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *