ഡല്ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരായ തിരംഗ മാര്ച്ചിനിടെ കസ്റ്റഡിയില് എടുത്ത സിജെപി സ്ഥാപകന് അഭിജീത് ദീപ്കെ കരുതല് അറസ്റ്റില്. ബിഎന്എസ്എസ് സെക്ഷന് 126/170 പ്രകാരമാണ് അറസ്റ്റ്. സ്പെഷ്യല് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന് മുന്നില് ഹാജരാകുന്നതും അറസ്റ്റിന് ശേഷമുള്ള നടപടിയുടെ ഭാഗമായിട്ടാണ്.
കൊണാട്ട് പ്ലേസില് വെച്ച് നടന്ന തിരംഗ മാര്ച്ചില് രാത്രിയുടനീളം കസ്റ്റഡിയില് പാര്പ്പിച്ച നേഹ ബോറയെ പുലര്ച്ചെയാണ് ഡല്ഹി പൊലീസ് വിട്ടയച്ചത്. ഡല്ഹി പൊലീസിന്റെ അതിക്രമങ്ങള്ക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ഇടതു വനിതാ സംഘടനകളുടെ തീരുമാനം. പൊലീസിന്റെ ലൈംഗിക അതിക്രമങ്ങള്ക്കെതിരെ നടപടിയാവശ്യപ്പെട്ട് രാവിലെ 11 മണിക്ക് ഡല്ഹി പൊലീസ് ആസ്ഥാനത്തേക്ക് മാര്ച്ച് നടത്തും.
തിരംഗ മാര്ച്ച്; ദീപ്കെ കരുതല് അറസ്റ്റില്










