തിരുവനന്തപുരം: കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന ആരോപണം ഉന്നയിച്ച കായിക അധ്യാപകന്‍ ജിജോ ജെയിംസിനെ അന്വേഷണ വിധേയമായി സസ്‌പെന്‍സ് ചെയ്തു. അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ജിജോ ജെയിംസിനെ സസ്‌പെന്‍ഡ് ചെയ്യുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു. അധ്യാപകനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയാണ് ജിജോ ജെയിംസ്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ആരോപണം ഉന്നയിച്ചതിന് പിന്നാലെ സ്ഥലത്ത് സംഘര്‍ഷം ഉണ്ടായിരുന്നു. എറണാകുളം വെസ്റ്റ് വെങ്ങോല ശാലേം സ്‌കൂളിലെ അധ്യാപകനാണ് ജിജോ ജയിംസ് (35).
സംഭവത്തില്‍ ഗുഢാലോചന സംശയിക്കുന്നതായി പാചകത്തിന് നേതൃത്വം നല്‍കിയ പഴയിടം മോഹനന്‍ നമ്പൂതിരി അറിയിച്ചു. നികൃഷ്ടജീവികളാണ് പിന്നില്‍. നിയമനടപടിയെക്കുറിച്ച് ആലേചിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഇതിന് പിന്നില്‍ രാഷ്ട്രീയമുണ്ടാകാനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കടുത്ത രാഷ്ട്രീയവിരോധവും, മറ്റ് ചില താത്പര്യങ്ങളും വെച്ച് ഇത്തരം മേളകളെ അലങ്കോലമാക്കാന്‍ ശ്രമിക്കുന്നവര്‍ കേരളത്തിലെ വിദ്യാര്‍ഥിസമൂഹത്തോട് ചെയ്യുന്ന കടുത്ത അപരാധമാണെന്ന് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീന്‍ പറഞ്ഞു.










