കൊച്ചി: പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആദ്യ നൂറുകോടി ചിത്രം പുലിമുരുകന് അടക്കം അമ്പതിലേറെ ചിത്രങ്ങള്‍ക്കായി ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. ആലപ്പുഴയിലെ ഷൂട്ടിങ് സൈറ്റില്‍ വെച്ച് ശാരീരികാസ്വസ്ഥതയെത്തുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12 ഓടെ ശൗചാലയത്തില്‍ പോകുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ഹിറ്റ് സിനിമകളുടെ ഛായാഗ്രാഹകന്‍ ഷാജികുമാര്‍ അന്തരിച്ചു









