ബെംഗളൂരു: നഗരത്തെ നടുക്കി വന്‍കൊലപാതക പരമ്പര. കാബ്് ഡ്രൈവര്‍ മകനായ പ്രായപൂര്‍ത്തിയാകാത്ത 7 വയസ്സുകാരനെ അടക്കം 7 പേരെ കൊലപ്പെടുത്തി. 7 പേരെയും വീട്ടില്‍ വെച്ച് അരകല്ല്് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. ഇന്ദുശേഖറും, പ്ലസ്് ടു വിദ്യാര്‍ത്ഥിയായ മകളും ചേര്‍ന്നാണ് കൊലപാതക പരമ്പര നടത്തിയത്. രാജാജിനഗറിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്.
ഭാര്യയുമായുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പറയുന്നു. ഭാര്യ സുനിത, ഭാര്യയുടെ അമ്മ രൂപവതി, ശിവകുമാര്‍, ശങ്കര്‍, ദിവ്യ, നളിനി, ഏഴ് വയസ്സുകാരന്‍ പുനിത് എന്നിവരാണ് കൊല്ലപ്പെട്ടത്. 20 വര്‍ഷം മുന്‍പാണ് ഇന്ദുശേഖറിന്റെ വിവാഹം. ഭാര്യയുമായി ഇടയ്ക്കിടെ തര്‍ക്കം ഉണ്ടായിരുന്നു. ഓരോരുത്തരെയായി വീട്ടില്‍ വിളിച്ചുവരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ചാക്കില്‍ കെട്ടി പലയിടത്തായി ഉപേക്ഷിച്ചു







