തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാം കൊലപാതകത്തില്‍ ഉമറിന്റെ പെണ്‍ സുഹൃത്ത് ഐശ്വര്യ അറസ്റ്റില്‍. ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ഐശ്വര്യ കൂട്ടുനിന്നെന്ന് പൊലീസ് വ്യക്തമാക്കി.മുഖ്യപ്രതി ഉമറിനൊപ്പം ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വ്യക്തമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.








