ലിസ്ബണ്‍: പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയില്‍ അഞ്ച് മിനുട്ട് നീണ്ട വീഡിയോയിലൂടെയാണ് ക്രിസ്റ്റിയാനോ തന്റെ പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്ന വിവരം അറിയിച്ചത്. 2003 ഓഗസ്റ്റില്‍ ധരിച്ച ഏഴാം നമ്പര്‍ ജഴ്സി തിരികെ നല്കാന് സമയമായിരിക്കുന്നു എന്നാണ് താരം വൈകാരികമായി പറഞ്ഞത്. ദേശീയ ടീമിനൊപ്പമുള്ള എന്റെ യാത്ര അവസാനിക്കുന്നു. തല ഉയര്‍ത്തിപ്പിടിച്ച്, ആത്മാഭിമാനത്താടെ, സാധ്യമായതെല്ലാം പോര്‍ച്ചുഗലിന് സമര്‍പ്പിച്ചു കൊണ്ടാണ് പടിയിറക്കമെന്ന് താരം പറയുന്നു. സഹതാരങ്ങള്‍ക്കും, പരിശീലകര്‍ക്കും, കുടുംബത്തിനും പോര്‍ച്ചുഗീസ് ഫുട്ബോള്‍ ആരാധകര്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് താരം വിട പറയല്‍ ഉപസംഹരിച്ചത്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.







