Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സരിത്തിനെ വിജിലൻസ് പൊക്കി; സർക്കാർ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് സ്വപ്ന

രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് ഗൗരവതരമായ കാര്യമാണെന്നും കോടതി നേരമ്പോക്കിന്നല്ല അത് ചെയ്യുന്നതെന്നും സ്വപ്ന പറഞ്ഞു

കൊച്ചി: മുഖ്യമന്ത്രക്കും ഉന്നതർക്കും കുടുംബാംഗങ്ങൾക്കും എതിരെ നോട്ടുകടത്തിലും സ്വർണക്കടത്തിലും ഇന്നലെ കോടതിയിൽ രഹസ്യ മൊഴി നൽകിയ ശേഷം ഇന്ന് അതേ ആരോപണങ്ങളിൽ  സ്വപ്ന സുരേഷ് ഉറച്ച് നിന്നു. പറഞ്ഞ കാര്യങ്ങൾ തനിക്ക് പറയാനുള്ളത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമാണെന്നും സ്വപ്ന പറഞ്ഞിരുന്നു. സ്വപ്ന പാലക്കാട് മാധ്യമങ്ങളെ കണ്ട് അര മണിക്കൂർ ശേഷം അവരുടെ സഹായിയായ  സരിത്തിനെ  വടക്കാഞ്ചേരി ഫ്ലാറ്റ് അഴിമതിക്കേസിൽ ചോദ്യം ചെയ്യാൻ എന്ന കാരണം പറഞ്ഞ് സ്വപ്ന താമസിക്കുന്ന പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് ബലമായി മഫ്ട്ടിയിൽ എത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

ഫ്ലാറ്റ് നിർമാണത്തിലെ അഴിമതി കേസിലും തിരുവനന്തപുരം സ്വർണക്കടത്ത്  കേസിലും സ്വപ്നക്കൊപ്പം  പ്രതിയാണ് സരിത്ത്. താൻ പറയുന്ന കാര്യങ്ങൾ സത്യമാണ് എന്നത് സരിത്തിനെ ബലമായി കസ്റ്റഡിയിൽ എടുത്തതിലൂടെ വ്യക്തമായെന്ന് സ്വപ്ന പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

വിജിലൻസ് സരിത്തിനെ അറസ്റ്റ് ചെയ്തത് പാലക്കാടുള്ള ലോക്കൽ പോലീസ് അറിഞ്ഞിരുന്നില്ല. സരിത്തിനെ കസ്റ്റഡിയിലെടുത്ത ഫ്ലാറ്റിൽ എത്തിയ ലോക്കൽ പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചത് കൂടുതൽ സംശയങ്ങൾക്ക് വഴിവെച്ചു. ഇന്നലെ കോടതി മുൻപാകെ നൽകിയ മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും മകൾ  വീണക്കും, മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിക്കുന്ന സി.എം രവീന്ദ്രനും, കെ.ടി  ജലീലിനും , നളിനി നെറ്റോക്കും എതിരെയുള്ള രഹസ്യമൊഴിയിൽ ഉറച്ചുനിൽക്കുന്നതായി സ്വപ്ന ഇന്ന് രാവിലെ 9.30 ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് ഗൗരവതരമായ കാര്യമാണെന്നും കോടതി നേരമ്പോക്കിന്നല്ല അത് ചെയ്യുന്നതെന്നും സ്വപ്ന പറഞ്ഞു. അതിനുശേഷം അരമണിക്കൂറിനുള്ളിൽ സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തു. എന്നാൽ മഹാപ്രളയം പോലുള്ള ആരോപണങ്ങളെ അതിജീവിച്ചാണ് ജനങ്ങളുടെ വിശ്വാസത്തോടെ തൻറെ സർക്കാർ വീണ്ടും അധികാരത്തിൽ വന്നത് എന്ന് മുഖ്യമന്ത്രി  വിഷയത്തിൽ പരോക്ഷമായി പ്രതികരിച്ചു. സ്വപ്ന ഉന്നയിച്ച വിഷയങ്ങളിൽ കേന്ദ്ര ഏജൻസികൾ കൃത്യമായ അന്വേഷണം നടത്തിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷനേതാവ് വി. ഡി സതീശൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *