Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സിഎസ്ബി ബാങ്ക് വിഷയം: ഒക്ടോബർ 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്



തൃശൂർ: ഒക്ടോബർ 22ന് സംസ്ഥാനത്തെ എല്ലാ ബാങ്ക് ജീവനക്കാരും പണിമുടക്കുമെന്ന് മുൻ  മന്ത്രിയും എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയും സി എസ് ബി ബാങ്ക് സംസ്ഥാനതല സമര സഹായ സമിതി ചെയർമാനുമായ കെ പി രാജേന്ദ്രൻ അറിയിച്ചു.  

സി എസ് ബി ബാങ്ക് ഒക്ടോബർ 20, 21, 22 തീയതികളിൽ വീണ്ടും അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് കേരളത്തിലെ എല്ലാ ബാങ്കുകളിലും 22 ന് പണിമുടക്ക് സംഘടിപ്പിക്കുന്നത്.

സി.എസ് ബി ബാങ്കിന്റെ ജനകീയ സേവന ബാങ്കിംഗ് സ്വഭാവം സംരക്ഷിക്കുക,  വിദേശ ഓഹരി നിക്ഷേപകരുടെ തൊഴിലാളി വിരുദ്ധ നടപടികൾ അന്യായമായ തൊഴിൽ രീതികൾ അവസാനിപ്പിക്കുക, മറ്റ് ഷെഡ്യൂൾഡ് ബാങ്കുകളെ പോലെ പതിനൊന്നാം ഉഭയകക്ഷി കരാർ നടപ്പിലാക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, താൽക്കാലിക കരാർ നിയമനങ്ങൾ നിർത്തലാക്കുക, ബാങ്കിലെ ഉന്നത അധികാരികളുടെ വേതന ഘടനയെക്കുറിച്ച് റിസർവ് ബാങ്ക്, സെബി, സർക്കാർ എന്നിവ അന്വേഷിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ മുൻനിർത്തിയാണ്  സമരം നടത്തുന്നത്. 

പണിമുടക്ക് സമരത്തിന്  കേരളത്തിലെ എല്ലാ ട്രേഡ് യൂണിയൻ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കിലെ ജീവനക്കാരുടെയും  ഓഫീസർമാരുെടെയും  4 യൂണിയനുകളായ  സി.എസ്.ബി.ഒ.എ, സി എസ് .ബി .എസ് .എഫ് , സി.എസ്.ബി.എസ്. എ, സി.എസ്.ബീ.എ എസ്.യു  എന്നിവർ ചേർന്നാണ്  ഒക്ടോബർ 20, 21, 22 തീയതികളിൽ രാജ്യവ്യാപക സമരത്തിലേക്ക് നീങ്ങുന്നത്. ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ആവശ്യങ്ങളെ പിന്തുണച്ചുകൊണ്ടും കേരളത്തിലെ പൊതു-സ്വകാര്യ- സഹകരണ – ഗ്രാമീണ ബാങ്കുകളിലെ മുഴുവൻ ജീവനക്കാരും നാല് സംഘടനകളുടെ  നേതൃത്വത്തിൽ  ഒക്ടോബർ 22ന് പണിമുടക്കുകയാണ്. 

തൃശൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ മുൻ എം പിയും സിഐടിയു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള , എഐടിയുസി സംസ്ഥാന ജനറൽ സെകട്ടറി കെ പി രാജേന്ദ്രൻ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരൻ  കുന്നത്തുള്ളി, ബി എം.എസ് ദേശീയ സെക്രട്ടറി വി രാധാകൃഷ്ണൻ , ബാങ്ക് ജീവനക്കാരുടെ സംഘടന നേതാക്കളായ ടി. നരേന്ദ്രൻ , സി ഡി ജോസൺ  തുടങ്ങിയവർ പങ്കെടുത്തു. 



#WatchNKVideo #Video of press meet by union leaders in Thrissur

Photo Credit: Newss Kerala

Leave a Comment

Your email address will not be published. Required fields are marked *