Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

മുല്ലപ്പെരിയാറില്‍   ജലനിരപ്പ് എത്രയാകാം? ജലകമ്മീഷനോട് സുപ്രീകോടതി


കൊച്ചി: നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് എത്രവരെയാകാമെന്ന് അറിയിക്കണമെന്ന് മേല്‍നോട്ട സമിതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ജലനിരപ്പ് എത്ര ആയിരിക്കണമെന്ന് കോടതിയില്‍ വാദിച്ച് സമയം കളയാതെ തമിഴ്നാട് ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ കേരളം തയ്യാറാകണമെന്നും സുപ്രീം കോടതി പറഞ്ഞു. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഈ വിഷയത്തെ രാഷ്ട്രീയമായി മാത്രം കാണരുതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കേസ് മറ്റന്നാള്‍ പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.

നിലവില്‍ പ്രളയ സാഹചര്യം ഉള്ളതിനാല്‍ 2018ന് സമാനമായ രീതിയില്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തണമെന്ന് കേരളം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. അടുത്ത ദിവസങ്ങളില്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കനത്തമഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമെന്നും കേരളം കോടതിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ കേരളത്തിന്റെ ആവശ്യത്തെ തമിഴ്നാട് എതിര്‍ത്തു. 

മുല്ലപ്പെരിയാര്‍ ഡാമില്‍ നിലവില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടി ആയതോടെ ജനങ്ങള്‍ ആശങ്കയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങളില്‍ ഭീതി നിഴലിക്കുന്നുണ്ടെന്നും സതീശന്‍ ഫേയ്്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Photo Credit: Face Book

Leave a Comment

Your email address will not be published. Required fields are marked *