തൃശൂര്‍: മാസങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ ആവേശത്തിന്റെ തിരയിളക്കം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം ഇന്ന് രാവിലെ മുതല്‍ ‘ പ്രദര്‍ശനം ആരംഭിച്ചു. ഉത്സവ പ്രതീതിയില്‍ ദുല്‍ഖര്‍ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ ചിത്രത്തെ വരവേറ്റു.
തൃശൂര്‍ രാഗം തിയേറ്ററില്‍ വാദ്യഘോഷത്തിന്റെ അകമ്പടിയോടെ രാവിലെ 7നായിരുന്നു കുറുപ്പിന്റെ ആദ്യപ്രദര്‍ശനം.
ഫാന്‍സ്്്് ക്ലബുകാര്‍ക്കായിരുന്നു ആദ്യ പ്രദര്‍ശനം. ഇന്ന് മുതല്‍ ദിവസവും രാവിലെ 10 മണി, ഉച്ചക്ക്1 മണി, മാറ്റിനി ഉച്ചതിരിഞ്ഞ് 4 മണി, ഫസ്റ്റ് ഷോ 7 മണി , സെക്കന്റ് 10 മണി എന്നീ സമയങ്ങളില്‍ രാഗത്തില്‍ പ്രശ്‌നം നടക്കും.
തൃശൂര്‍ നഗരത്തില്‍ രാഗത്തിന് പുറമേ രാംദാസ്, കൈരളി, ശ്രീ, ഗിരിജ, ദീപ, വളര്‍ക്കാവ് ഗാനം, ഒല്ലൂര്‍ ഫണ്‍ മുവീസ്, വരന്തരപ്പിള്ളി ഡേവീസ്, ആമ്പല്ലൂര്‍ ശ്രീരാമമുവീസ് തുടങ്ങി തിയേറ്ററുകളിലും ‘കുറുപ്പ്’ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
എല്ലാ തിയേറ്ററുകളിലും ഒരാഴ്ചത്തേക്കുള്ള ബുക്കിംഗ് തീര്‍ന്നു. കോവിഡ് നിയന്ത്രണമുള്ളതിനാല്‍ പകുതി സീറ്റില്‍ മാത്രമാണ് കാണികളെ ഇരുത്തുന്നത്.
ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളിയായ സുകുമാരകുറുപ്പിന്റെ ജീവിതത്തിലെ ദുരുഹതകളിലേക്കാണ് ചിത്രം കടന്നു ചെല്ലുന്നത്. 37 വര്‍ഷമായിട്ടും സുകുമാരക്കുറുപ്പിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. സിനിമ റെപ്രസന്റീറ്റീവായിരുന്നു ചാക്കോ.
ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രമാണ് ‘കുറുപ്പ്’. കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന അനവധി രംഗങ്ങള്‍ ചിത്രത്തിലുണ്ട്.
Photo Credit: NewssKerala