കൊച്ചി: സംയുക്ത സൈനിക മേധാവി ജനറൽ വിപിൻ റാവത്തും ഭാര്യയും ഉന്നത സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന സൈനിക ഹെലികോപ്റ്റർ തമിഴ്നാട്ടിലെ കൂനൂരിനും ഊട്ടിക്കുമിടയിൽ ഇന്നുച്ചക്ക് തകർന്ന് വീണു.
അപകടത്തിൽ 80% ശതമാനം പരിക്കുകളോടെ ജനറൽ റാവത്തിനെ തമിഴ്നാട്ടിലെ വെല്ലിംഗ്ടണിൽ ഉള്ള സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആകെ 14 പേർ ആണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. എന്നൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല. മൂന്ന് പേരെ സംഭവസ്ഥലത്തുനിന്ന് കണ്ടെത്താനായിട്ടില്ല.
മൂടൽ മഞ്ഞിൽ പെട്ടുപോയ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കാൻ ശ്രമിക്കവെ തകർന്നു വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
Photo Credit: Twitter