ആദിവാസി ഊരുകളില്‍ നിന്ന് ശേഖരിച്ച പച്ചയിലകളും കായ്കളും ചേര്‍ത്താണ് വനസുന്ദരി തയ്യാറാക്കിയിരിക്കുന്നത്. പുതിയിന , മല്ലിയില, കറിവേപ്പില, പാലക്, കോഴി ജീരകയില, പച്ചക്കുരുമുളക്, പച്ചകാന്താരി എന്നിവ അരച്ച് ചേര്‍ത്ത് തയ്യാറാക്കിയ വനസുന്ദരി
തൃശൂര്‍: അന്താരാഷ്ട്രനാടകോത്സവത്തോടനുബന്ധിച്ചുള്ള കുടുംബശ്രീ ഭക്ഷ്യമേളയില്‍ അട്ടപ്പാടി ചിക്കന്‍ ഏറ്റവും സ്വാദിഷ്ടമായ വിഭവം. ആദിവാസി ഊരുകളില്‍ നിന്ന് ശേഖരിച്ച പച്ചയിലകളും കായ്കളും ചേര്‍ത്താണ് വനസുന്ദരി തയ്യാറാക്കിയിരിക്കുന്നത്. പുതിയിന , മല്ലിയില, കറിവേപ്പില, പാലക്, കോഴി ജീരകയില, പച്ചക്കുരുമുളക്, പച്ചകാന്താരി എന്നിവ അരച്ച് ചേര്‍ത്ത് തയ്യാറാക്കിയ വനസുന്ദരി. 160 രൂപയ്ക്ക് ഒരു സെറ്റ് ലഭിക്കും.
അട്ടപ്പാടിയിലെ വിവിധ കുടുംബശ്രീ അംഗങ്ങളായ കമല അഭയകുമാര്‍, ശാന്ത കക്കി, ലക്ഷ്മി കക്കി, വള്ളി എന്നിവര്‍ ചേര്‍ന്നാണ് രുചികരമായ ചിക്കന്‍ വിഭവം ഒരുക്കിയത്. ഡല്‍ഹിയില്‍ നടന്ന ദേശീയ ഭക്ഷ്യമേളയായ സരസ് മേളയില്‍ വനസുന്ദരി ചൂടപ്പം പോലെ വിറ്റുപോയിരുന്നു.
കേന്ദ്രസർക്കാർ പദ്ധതിയായ ദീൻദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജനയിലൂടെയാണ് ഈ കുടുംബശ്രീ സംരംഭകർക്ക് പരിശീലനം ലഭിച്ചത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് ഓരോ ദിവസവും ഇറ്റ്‌ഫോക്കിന് വൈവിധ്യമായ രുചിക്കൂട്ട് തയ്യാറാക്കുന്നത്. സുഭിക്ഷ ഭക്ഷണം സുരക്ഷിത കേരളം എന്ന മുദ്രാവാക്യത്തിലൂന്നി 13 സ്റ്റോളുകളാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപമുള്ള ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് പ്രവര്‍ത്തനം.