തൃശ്ശൂർ സെൻ്റ്തോമസ് കോളജിലെ സംരംഭകത്വ വികസന ക്ലബിൻ്റെ ആഭിമുഖ്യത്തിൽ “ഡവി ഡിലൈറ്റ്സ്” എന്ന പേരിൽ കേക്ക് മേള സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ സംരംഭകത്വ ബോധ്യം ഉണർത്തുവാനും വളർത്തുവാനും അവരെ വാണിജ്യ മേഖലയിലേക്ക് കൈപിടിച്ചുയർത്തുന്നതിനും സംഘടിപ്പിച്ച മേളയിൽ നാല്പതോളം വൈവിധ്യമാർന്ന കേക്കുകളും ചോക്കലേറ്റ് ഉല്പന്നങ്ങളും ക്രിസ്തുമസ്സിനോടനുബന്ധിച്ച കരകൗശല വസ്തുക്കളും വില്പനയ്ക്കുണ്ടായിരുന്നു. മൂന്ന് വിഭാഗത്തിലായി സംഘടിപ്പിച്ച മത്സരത്തിൽ ബെസ്റ്റ് ന്യൂട്രീഷ്യസ് കേക്ക് വിഭാഗത്തിൽ ബി.കോം നാലാം സെമസ്റ്റർ വിദ്യാർത്ഥി തോമസ് റാഫിയുടെ പീനറ്റ് ബനാന പുഡ്ഡിങ് കേക്കും ബെസ്റ്റ് ഇന്നോവേറ്റീവ് കേക്ക് വിഭാഗത്തിൽ ആറാം സെമെസ്റ്റർ ബി.എ. ഡബിൾ മെയിൻ വിദ്യാർത്ഥിനി എം. അനഘയുടെ ‘നട്ടി വാഞ്ചോ ചെസ്സ്’ കേക്കും ബെസ്റ്റ് തീം വിഭാഗത്തിൽ ഫിഫ വേൾഡ് കപ്പിനെ അനുസ്മരിപ്പിക്കുന്ന ഫിഫ ചോക്ളേറ്റ് ട്രഫിൾ കേക്ക് ഒരുക്കിയ ആറാം സെമസ്റ്റർ ബി. വോക്ക് ഫോറൻസിക് സയൻസ് വിദ്യാർത്ഥിനി ആൻ തേരെസ് ടോബിയും സമ്മാനാർഹരായി. തൃശ്ശൂർ ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജരും ജോയിൻ്റ് ഡയറക്റ്ററുമായ ഡോ. കെ. എസ്. കൃപകുമാർ മേള ഉദ്ഘാടനം ചെയ്തു. കോളേജ് എക്സിക്യൂട്ടിവ് മാനേജർ റവ. ഫാ. ബിജു പാണേങ്ങാടൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ പ്രിൻസിപ്പാൾ റവ. ഡോ. മാർട്ടിൻ കെ. എ, വൈസ് പ്രിൻസിപ്പൽ റവ. ഡോ. അനിൽ ജോർജ് കെ, പ്രൊഫ. ഡോ. ബിജു ജോൺ എം, ഡോ. മെജോയ് ജോസ് എന്നിവർ പ്രസംഗിച്ചു. അധ്യാപക സംഘാടകരായ അസി. പ്രൊഫ. സിന്ധു ജോർജ്, അസി. പ്രൊഫ. ജിൽന ജോൺ, വിദ്യാർത്ഥി സംഘാടകരായ ആൻ്റണി, ശിൽപ, സെബ എന്നിവർ മേളയ്ക്ക് നേതൃത്വം നൽകി.