Newsskerala

തൃശൂര്‍ കൊടകരയില്‍ ഇരുനിലക്കെട്ടിടം തകര്‍ന്നുവീണു, 3 തൊഴിലാളികള്‍ മരിച്ചു

തൃശൂര്‍: കൊടകരയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം തകര്‍ന്നുവീണ് മൂന്ന് മരണം. കെട്ടിടത്തില്‍ കുടുങ്ങിയ  പശ്ചിമ ബംഗാള്‍ സ്വദേശികളായ മൂന്ന് പേരാണ് മരിച്ചത്.  കൊല്‍ക്കത്തയില്‍നിന്നുള്ള രാഹുല്‍, റുബേല്‍, ആലിം എന്നിവരാണ് മരിച്ചത്. കൊടകര ജംഗ്ഷനില്‍ നിന്നും വെള്ളിക്കുളങ്ങരയിലേക്കുള്ള റോഡില്‍ ചെങ്കല്ല് കൊണ്ട് നിര്‍മിച്ച ഓടിട്ട രണ്ട് നില കെട്ടിടമാണ് രാവിലെ പൂര്‍ണമായും ഇടിഞ്ഞു വീണത്.

40 വര്‍ഷത്തോളം പഴക്കമുള്ള ഇരുനില കെട്ടിടമാണിത്. ആകെ 15 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഒമ്പത് പേര്‍ ഓടിരക്ഷപ്പെട്ടു. സംഭവ സ്ഥലത്ത് പൊലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടര്‍ന്ന് തകരുകയായിരുന്നു. തൊഴിലാളികള്‍ ജോലിക്ക് പോകാന്‍ ഇറങ്ങുന്ന സമയത്ത് കെട്ടിടത്തിന്റെ താഴത്തെ നിലയാണ് തകര്‍ന്നത്.

Leave a Comment

Your email address will not be published. Required fields are marked *