തൃശ്ശൂർ: ജില്ല സി.ബി.എസ്.ഇ. സഹോദയ ജില്ലയിലെ മികച്ച അധ്യാപക പുരസ്ക്കാരം ഏ.ഡി. ഷാജുവിന്. അധ്യാപനം, സംഘാടനം, എഴുത്ത്, സാമൂഹ്യ സേവനം, മീഡിയ എന്നീ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്ക്കാരം . ദേവമാത സ്കൂളിലെ പ്ലസ്ടു അധ്യാപകനാണ്. അതിരൂപത പാസ്റ്ററൽ കൗൺസിൽ അജണ്ട കമ്മിറ്റി അംഗവും അതിരൂപത സീനിയർ സി.എൽ.സി. ജനറൽ കോർഡിനേറ്ററുമാണ്. 20 പുസ്തകങ്ങളുടെ രചിതാവാണ്. ലൂർദ്ദ് ഫൊറോന കുടുംബകൂട്ടായ്മ കൺവീനറാണ്. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിട്ടുണ്ട്.സംസ്ഥാന പി.ടി.എ. യുടെ മികച്ച മലയാള ഭാഷ അധ്യാപകപുരസ്ക്കാര ജേതാവ് കൂടിയാണ് . ദേശീയ തലത്തിൽ ഭാരത് എക്സലൻസ് പുരസ്ക്കാരവും സ്വർണ്ണമെഡലും ലഭിച്ച എഴുത്തുകാരനാണ്. 25 വർഷമായി അധ്യാപകനായി സേവനം ചെയ്യുന്നു. മലയാളത്തിലും ജേർണലിസത്തിലും എം.എ. യും ബി.എഡും കരസ്ഥമാക്കിയിട്ടുണ്ട്. 20 വർഷമായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നു. സ്വപ്നം, മക്കൾക്കൊപ്പം, അമ്മ മാലാഖ എന്നിവ ശ്രദ്ധേയമായ പുസ്തകങ്ങളാണ്.
ഏ.ഡി .ഷാജുവിന് അധ്യാപക പുരസ്ക്കാരം
