കൊടുങ്ങല്ലൂർ : ചാലക്കുടി പോട്ട സ്വദേശി ബ്യൂട്ടിപാർലർ സംരംഭകയായ ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസിലെ മുഖ്യപ്രതി എറണാകുളം തൃപ്പൂണിത്തുറ സ്വദേശി നാരയണീയം വീട്ടിൽ നാരായണദാസിനെ പ്രത്യേക അന്വേഷണ സംഘം ബാഗ്ലൂരിൽ നിന്ന് പിടികൂടി കൊടുങ്ങല്ലൂരിലെത്തിച്ചു.വ്യാജ ലഹരിക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബാഗ്ലൂരിൽ നിന്ന് പിടികൂടി
2023 ഫെബ്രുവരി 27 നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ നിന്ന് എൽ എസ് ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന വസ്തുക്കൾ ചാലക്കുടി എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത് FIR രജിസ്റ്റർ ചെയ്തു. ഈ കേസിൽ ഷീല സണ്ണി 72 ദിവസം ജയിലിൽ കിടന്നു. എന്നാൽ രാസപരിശോധനയിൽ മയക്കുമരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. തുടർന്ന് ഷീല സണ്ണിയെ പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷീലയെ മയക്കുമരുന്നു കേസിൽ കുടുക്കുന്നതിനായ ഗുഢാലോചന നടന്നതായി വ്യക്തമായതിനെ തുടർന്ന് കേസിൽ നാരയണ ദാസിനെ പ്രതി ചേർക്കുകയായിരുന്നു
കേസിന്റെ അന്വേഷണത്തിൽ നാരായണദാസ് , ലിവിയ ജോസ്, എന്നിവർ ചേർന്നാണ് ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തുവാൻ ഗൂഡാലോചന നടത്തിയതെന്ന് തെളിഞ്ഞു.. തുടർന്ന് നാരായണദാസ് ബാംഗളൂരിൽ ഉണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിനെതുടർന്ന് നാരായണദാസ് ഒളിവിൽ താമസിച്ചിരുന്ന Honga Sandra Bommanhalli എന്ന സ്ഥലത്തു നിന്നും നാരായണദാസിനെ പിടികൂടി കൊടുങ്ങല്ലൂരിലേക്ക് കൂട്ടികൊണ്ടുവന്നു. തുടർന്ന് നാരായണദാസിനെ വിശദമായി ചോദ്യം ചെയ്തതിൽ നാരായണദാസ് കുറ്റം സമ്മതിച്ചിട്ടുള്ളതും, നാരായണദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. നടപടിക്രമങ്ങൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.