തൃശൂര്‍: പാറ്റ്‌ന് എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് ടിക്കറ്റ് പരിശോധനയ്ക്ക് എത്തിയ ടി.ടി.ഇയെ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍. ഒഡീഷ സ്വദേശിയായ രജനീകാന്താണ് പിടിയിലായത്. ഇയാള്‍ അതിഥി തൊഴിലാളിയാണ് ടി.ടി.ഇ എറണാകുളം സ്വദേശി കെ.വിനോദാണ് മരിച്ചത്.
വെളപ്പായയില്‍ വെച്ചാണ് ടിക്കറ്റ് ചോദിച്ചതിന്റെ ദേഷ്യത്തില്‍ ടി.ടി.ഇയെ തീവണ്ടിയില്‍ നിന്ന് ബലമായി തള്ളിയിട്ടത്.
എസ്-11 കോച്ചില്‍ വെച്ചാണ് സംഭവമുണ്ടായത്. എറണാകുളം സ്വദേശിയായ വിനോദ് ഈറോഡ് വരെയുള്ള ഡ്യൂട്ടിയിലാണ് കയറിയിരുന്നത്.
പാലക്കാട് റെയില്‍വെ പോലീസാണ് പ്രതിയെ പിടികൂടിയത്.
പ്രതി രജനീകാന്ത് മദ്യപാനിയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെ തൃശൂര്‍ ആര്‍.പി.എഫിന് കൈമാറി..ഡീസല്‍ ലോക്കോ ഷെഡിലെ ടെക്‌നീഷ്യനായിരുന്നു കൊല്ലപ്പെട്ട കെ വിനോദ്. 2 കൊല്ലം മുമ്പാണ് ഇദ്ദേഹത്തെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ടി.ടി.ഇ തസ്തികയില്‍ നിയമിച്ചത്.