ചാലക്കുടി: മയക്കുവെടി വിദഗ്ധന്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം മസ്തകത്തില്‍ മുറിവേറ്റ ആനയുടെ അരികിലെത്തി. ആനയെ മയക്കുവെടി വെച്ച് പിടികൂടുകയാണ് ലക്ഷ്യം. സ്റ്റാന്‍ഡിംഗ് സെഡേഷന്‍ നല്‍കാനുള്ള തോക്കുമായി സംഘം ആനയുടെ അരികിലെത്തി. തുരുത്തില്‍ നിന്ന് പ്ലാന്റേഷനിലെത്തിയാല്‍ ആനയെ മയക്കുവെടി വെച്ച് തളയ്ക്കും. ആന റിസര്‍വ് വനത്തിലുള്ളിലാണിപ്പോള്‍. മയക്കുവെടി വെയ്ക്കാനുള്ള ആദ്യ ശ്രമം പാളി.
ദൗത്യം ദുഷ്‌ക്കരമെന്ന് ഡോ.അരുണ്‍ സക്കറിയ അറിയിച്ചു. ആനയുടെ ആരോഗ്യസ്ഥിതി മോശമാണ്. വെടിയേറ്റിട്ടുണ്ടോയെന്ന് സംശയിക്കുന്നു. ആനയെ പിടികൂടിയ ശേഷം ചികിത്സ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.