Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂര്‍ പൂരം നടത്തിപ്പിന് ആക്ഷന്‍ പ്ലാന്‍,പാളിച്ചകള്‍ ആവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശൂര്‍ പൂരം സുരക്ഷയ്ക്ക് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. ആചാരത്തിന് കോട്ടം തട്ടാതെ സുരക്ഷയൊരുക്കും. തൃശൂര്‍ പൂരത്തിന്റെ ശോഭ കെടുത്താത്ത രീതിയിലായിരിക്കും സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുക. പൂരം നടത്തിപ്പില്‍ പാളിച്ചകള്‍ ആവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ന്ന യോഗത്തില്‍  കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പങ്കെടുത്തു.

മെയ് 6 നാണ് ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരം.  പൂരം നടത്തിപ്പില്‍ ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൂരം എക്‌സിബിഷന് വടക്കുംനാഥ ക്ഷേത്രമൈതാനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തറവാടക പ്രശ്നം രമ്യമായി പരിഹരിക്കാന്‍ അദ്ദേഹം ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി. നേരത്തെ  മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് എത്രയും വേഗം ഹൈക്കോടതിയെ അറിയിക്കും.

തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം ജില്ലാ ഭരണ സംവിധാനം ഉറപ്പ് വരുത്താന്‍ നിര്‍ദ്ദേശം നല്‍കി. സുരക്ഷാ മുന്‍കരുതലുകള്‍, വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും കോടതി ഉത്തരവുകളും പാലിക്കപ്പെട്ടുന്നുണ്ടോ എന്ന് ജില്ലാ ഭരണകൂടം ഉറപ്പാക്കണം. പൂരം ദിവസങ്ങളില്‍ വെടിക്കെട്ടു നടത്തുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും എക്‌സ്‌പ്ലോസീവ് നടപടികളും സ്വീകരിക്കണം. ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള പൂരത്തിന് ആവശ്യമായ ആനകളെ എഴുന്നള്ളിക്കുന്നതിനും ആനകളുടെ വിശ്രമം, പൊതുജന സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ പോലീസുമായി ചേര്‍ന്ന് ഒരുക്കണം.
 പൂരം വെടിക്കെട്ട് നിയമാനുസൃതമാണെന്ന് ഉറപ്പ് വരുത്തും. 2024 ഒക്ടോബര്‍ 11ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം പ്രകാരം നിബന്ധനകള്‍ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രായോഗികമായി ചെയ്യാവുന്നത് ജില്ലാ ഭരണകൂടം പൊലീസുമായി ചേര്‍ന്ന് പരിശോധിക്കും.
 നാട്ടാനകളുടെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ സുപ്രീംകോടതിയുടെ 2018-ലെ ഉത്തരവ് പ്രകാരം ലഭ്യമാക്കുന്നതില്‍ കാലതാമസമുണ്ടെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത് പരിശോധിച്ച് അടിയന്തര നടപടി വനം വകുപ്പ് സ്വീകരിക്കും.

Leave a Comment

Your email address will not be published. Required fields are marked *