തൃശൂര്‍: മാനവികതയിലൂടെ ഒന്നിക്കണമെന്നതാകണം വര്‍ത്തമാനകാലഘട്ടത്തിന്റെ സന്ദേശമെന്ന് നടന്‍ പ്രകാശ് രാജ് പറഞ്ഞു.
ഫാസിസവും ഹിംസയും ഒന്നിച്ചുപോകില്ലെന്ന് ഓര്‍ക്കണമെന്നും ഇറ്റ്ഫോക്ക് ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചലച്ചിത്ര നടന്‍ പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. മതനിരപേക്ഷസമൂഹത്തിന് മാനവികത ഒന്നിക്കണം.
മാനവികതയെന്നത് കാലാതിവര്‍ത്തിയാണെന്നും, അരങ്ങുകളില്‍ ഉണരേണ്ടത് മാനവികതയുടെ പാഠഭേദങ്ങളായിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ലോകത്ത് മാറ്റങ്ങളും വിപ്ലവങ്ങളും സാധ്യമാക്കിയത് തിയേറ്ററുകളാണെന്നും ജനങ്ങളെ ഐക്യം പഠിപ്പിച്ചത് നാടകങ്ങളാണ്. മാനവികതയ്ക്ക് ഒഴുകാന്‍ തീയറ്ററിനേക്കാള്‍ മികച്ച ഇടം വേറെയില്ല. ചരിത്രവും വാര്‍ത്തമാനവും ഭാവിയും കൂടിച്ചേര്‍ന്ന മനോഹര ഇടമാണ് തിയറ്ററെന്നും അദ്ദേഹം പറഞ്ഞു.