തൃശൂര്‍: പതിമൂന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്് സൗത്താഫ്രിക്കന്‍ നാടകസംഘമെത്തിയതോടെ ഇറ്റ്‌ഫോക്ക് വേദികള്‍ ചലനാത്മകമായി. നാടകകൃത്തും സംവിധായകനുമായ ബ്രെഹറ്റ് ബെയ്ലി അടക്കമുള്ള സംഘമാണ് എത്തിയത്. ദക്ഷിണാഫ്രിക്കയിലെ സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്ന നാടകമാണ് സാംസണ്‍. നിരവധി അന്തര്‍ദേശിയ അംഗീകാരങ്ങള്‍ നേടിയാണ് ‘സാംസണ്‍’ ഇറ്റ്‌ഫോക്കില്‍ എത്തുന്നത്. ഇന്ത്യയിലെ ആദ്യ അവതരണം കൂടിയാണ് സാംസണ്‍.
ബൈബിളിനെ അതിന്റെ മതാത്മകതയില്‍ നിന്നുമാറ്റി മുതലാളിത്തത്തിന്റെ കെടുകാര്യസ്ഥതയില്‍ സൂക്ഷ്മമായി രംഗവാതരണം നടത്തുകയാണ് സാംസണില്‍. പാര്‍ശ്വവല്‍ക്കരണത്തിന്റെ ചരിത്രപരമായ അവസ്ഥകളെ സമകാലിക പശ്ചാത്തലത്തില്‍ സാംസണ്‍ വിലയിരുത്തുന്നു. 5ന് വൈകിട്ട് 7ന് ആക്ടര്‍ മുരളി തിയ്യറ്ററിലാണ് സാംസണ്‍ അരങ്ങേറുക.