തിരുവനന്തപുരം: എഡിജിപി എം .ആര്‍ അജിത്കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി. എക്സൈസ് കമ്മിഷണറായാണ് പുതിയ നിയമനം. ട്രാക്ടര്‍ വിവാദത്തില്‍ നടപടിക്ക് ഡി.ജി.പി ശുപാര്‍ശ നല്‍കിയിരുന്നു. നിലവില്‍ ബറ്റാലിയന്‍ എഡിജിപിയാണ് എംആര്‍ അജിത്കുമാര്‍. ട്രാക്ടര്‍ യാത്രയില്‍ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്.
എഡിജിപി അജിത് കുമാറിനെതിരെ നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാണ് ഉചിതമെന്നും ഡിജിപി സര്‍ക്കാരിനെ അറിയിച്ചിരുന്നു. കാലു വേദന കൊണ്ടാണ് ട്രാക്ടറില്‍ കയറിയതെന്നായിരുന്നു അജിത് കുമാറിന്റെ വാദം. പമ്പ ഗണപതി ക്ഷേത്രത്തില്‍ തൊഴുത ശേഷം എം.ആര്‍.അജിത് കുമാര്‍ സ്വാമി അയ്യപ്പന്‍ റോഡ് വഴി കുറച്ചുദൂരം നടന്നു. തുടര്‍ന്ന് സ്വാമി അയ്യപ്പന്‍ റോഡില്‍ നിന്ന് പൊലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലേക്ക് കയറി.
അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്രയില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനമായിരുന്നു ഉയര്‍ത്തിയത്.