Watch Video here
അച്ഛനോ അമ്മയ്‌ക്കോ ലഭിക്കാവുന്ന ജാതിപരമായ ആനുകൂല്യങ്ങള്‍ മക്കള്‍ക്ക് ലഭ്യമാകുമെന്നും, അതിനുള്ള സഹായങ്ങളും സംഘം മിശ്രവിവാഹിതര്‍ക്ക് നല്‍കി വരുന്നുണ്ടെന്നും സംഘം ഭാരവാഹികള്‍ പറഞ്ഞു
തൃശൂര്‍: ജാതിക്കും, മതത്തിനും അതീതമായി വിവാഹിതരാകുന്നതിനെ പിന്തുണച്ചും പ്രോത്സാഹനം നല്‍കിയും യുക്തിവാദി സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഖിലകേരള മിശ്രവിവാഹസംഘം. മിശ്രവിവാഹിതര്‍ സമൂഹത്തില്‍ നിന്ന് വലിയതോതില്‍ എതിര്‍പ്പുകളും വെല്ലുവിളികളും നേരിടുന്നുണ്ടെന്നും, അവര്‍ക്ക് തക്ക സമയത്ത് പിന്തുണയും സരംക്ഷണവും നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘം നേതാക്കള്‍ തൃശൂരില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജാതിക്കും മതത്തിനും അതീതമായി കുട്ടികളെ വളര്‍ത്തുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് സ്‌കൂളുകളില്‍ അവരെ ചേര്‍ത്തുമ്പോള്‍ ജാതി, മത കോളങ്ങളില്‍ സെക്യുലര്‍ എന്ന് എഴുതുവാന്‍ അവകാശമുണ്ടെന്നും സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന പലരും സെക്യുലറായാണ് തങ്ങളുടെ മക്കളെ വിദ്യാലയങ്ങളില്‍ ചേര്‍ത്തിട്ടുള്ളതെന്നും സംഘം സെക്രട്ടറി വി.എ.മാത്യു പറഞ്ഞു.
മിശ്രവിവാഹിതര്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തുമ്പോള്‍ അവരുടെ പശ്ചാത്തലം അന്വേഷിച്ചറിഞ്ഞ ശേഷമാണ് അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നത്. വിവാഹച്ചടങ്ങിന് ശേഷം രജിസ്ട്രര്‍ ഓഫീസില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷിച്ച് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹസര്‍ട്ടിഫിക്കറ്റ് ലഭ്യമാകുവാന്‍ 30 മുതല്‍ 40 ദിവസം വരെ എടുക്കാം. ഈ കാലയളവില്‍ വിവാഹിതരായെന്ന് സംഘം സര്‍ട്ടിഫിക്കറ്റ് മിശ്രവിവാഹിതര്‍ക്ക് ഉപയോഗപ്പെടുത്താം. വിവാഹാവശ്യവുമായി തങ്ങളെ സമീപിക്കുന്ന ആളുകളുടെ അച്ഛനമ്മമാരുമായി ബന്ധപ്പെടാറുണ്ട്. അടുത്ത ബന്ധുക്കളെ സാക്ഷികളാക്കി സാക്ഷ്യപത്രങ്ങളും മിശ്രവിവാഹിതരില്‍ നിന്ന്് വാങ്ങാറുണ്ട്.
മിശ്രവിവാഹിതര്‍ പിന്നീട് മറ്റ് മതങ്ങള്‍ സ്വീകരിക്കുന്ന പ്രവണത തടയാനാണിത്. വിവാഹം വടത്തി രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാന്‍ എടുക്കുന്ന കാലയളവില്‍ മിശ്രവിവാഹിതര്‍ക്ക് സുരക്ഷിതമായി താമസിക്കുവാന്‍ വിവാഹം സംബന്ധിച്ച രേഖകള്‍ ഉള്‍പ്പെടുത്തി ബന്ധപ്പെടുത്തി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ സംഘം അറിയിപ്പ് നല്‍കാറുമുണ്ട്. അച്ഛനോ അമ്മയ്‌ക്കോ ലഭിക്കാവുന്ന ജാതിപരമായ ആനുകൂല്യങ്ങള്‍ മക്കള്‍ക്ക് ലഭ്യമാകുമെന്നും, അതിനുള്ള സഹായങ്ങളും സംഘം മിശ്രവിവാഹിതര്‍ക്ക് നല്‍കി വരുന്നുണ്ടെന്നും സംഘം ഭാരവാഹികള്‍ പറഞ്ഞു. ജാതിക്കും മതത്തിനും അതീതമായി സെക്യുലര്‍ തിരഞ്ഞെടുക്കുന്നവരെ ജനറല്‍ വിഭാഗത്തിലാണ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
മതേതര വാഹന പ്രചാരണ ജാഥ 15 മുതല്‍
വിവിധ ആവശ്യങ്ങളുന്നയിച്ച് നാളെ മുതല്‍ 17 വരെ ജില്ലയില്‍ മതേതര വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കും മിശ്ര വിവാഹിതര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുക, മതേതരത്വം സംരക്ഷിക്കുക, ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കുക, സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കുക, ലിംഗനീതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കുന്നത്. ജാഥയുടെ ഉദ്ഘാടനം 15ന് വൈകീട്ട് അഞ്ചിന് ചേലക്കരയില്‍ ജില്ലാപഞ്ചായത്തംഗം മായ ടീച്ചര്‍ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ മേരി ജയന്തി, , എന്‍.വി മണി, പി.ബി ജയപാലന്‍ എന്നിവരും സംബന്ധിച്ചു.
മിശ്രവിവാഹിതര്‍ സമൂഹത്തില്‍ നിന്ന് വലിയതോതില്‍ എതിര്‍പ്പുകളും വെല്ലുവിളികളും നേരിടുന്നുണ്ടെന്നും, അവര്‍ക്ക് തക്ക സമയത്ത് പിന്തുണയും സരംക്ഷണവും നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘം നേതാക്കള്‍ തൃശൂരില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.