തൃശൂർ : ട്രിച്ചുർ കെന്നൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യ ശ്വാന പ്രദർശനവും, മത്സരവും . കേരളത്തിലെ പ്രഥമ പെറ്റ് ഫാഷൻ ഷോയും തൃശ്ശൂർ തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ 2024 ഡിസംബർ എട്ടാം തീയതി ഞായറാഴ്ച രാവിലെ 10 മണി മുതൽ രാത്രി 10 മണിവരെ നടക്കുന്നു.
മുപ്പതോളം വ്യത്യസ്ത ജനുസ്സുകളിൽ പെട്ട ഗോൾഡൻ റിട്രീവർ, ലാബ്ര ഡോർ, സൈബീരിയൻ ഹസ്കി, അമേരിക്കൻ ബുള്ളി, പിറ്റ് ബുൾ, അമേരിക്കൻ സ്റ്റാഫോർഡ് ഷെർ ടൈറിയ്റർ , ജർമ്മൻ ഷെപ്പേഡ്, രാജപാളയം, കന്നി, കോക്കർ സ്പാനിയൽ, ചൗ ചൗ, ഷിഹ സു , ഫ്രഞ്ച് ബുൾഡോഗ്, ബ്രിട്ടീഷ് ബുൾഡോഗ്, കോമ്പായി, ഡാഷ് ഹണ്ട്, ഗ്രേറ്റ് ഡെയ്ൻ, സെൻറ് ബർണാഡ്, ജാക്ക് റസൽ ടെറിയർ, റോട്ട് വൈലർ, മിനി പിൻ, ചിഫുവാഹുവ, പഗ്, ബുൾ മാസ്റ്റിഫ്, ഡോബർമാൻ പോമറേനിയൻ എന്നീ ഇനങ്ങളിൽ പെട്ട 500ല്‍ പരം സ്വദേശിയും വിദേശിയുമായ ശ്വാനന്മാർ പങ്കെടുക്കുന്നു.
കേരളത്തിൽ ആദ്യമായി നടത്തപ്പെടുന്ന പെറ്റ് ഫാഷൻ ഷോ RAMP 2024 എക്സ്പ്രഷൻ മീഡിയയുടെ നേതൃത്വത്തിൽ ഇതോടൊപ്പം അരങ്ങേറുന്നു. പങ്കെടുക്കുന്ന ശ്വാനന്മാർക്ക് മുൻകൂട്ടി രജിസ്ട്രേഷൻ ആവശ്യമാണ് എന്നാൽ പ്രത്യേക പരിശീലനം ആവശ്യമില്ല, അംഗീകരിക്കപ്പെട്ട ജനുസുകൾ ആയിരിക്കണം.