തൃശ്ശൂർ : റോയൽ അസീൽ ലൗവേഴ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ തൃശ്ശൂരിൽ അഖിലേന്ത്യ അടിസ്ഥാനത്തിൽ കേരളത്തിൽ അഞ്ചാമത് അസീൽ ഇനത്തിൽപ്പെട്ട കോഴികളുടെ പ്രദർശനവും മത്സരവും തോപ് ഇൻഡോർ സ്റ്റേഡിയത്തിൽ 2025 ഫെബ്രുവരി 23 തീയതി രാവിലെ 10 മണി മുതൽ വൈകീട്ട് ആറുമണിവരെ നടക്കും. അസീൽ ഇനത്തിൽപ്പെട്ട കിളി മൂക്കും, വിശറി വാലുമുള്ള ഇരുന്നൂറോളം കോഴികൾ മത്സരത്തിൽ പങ്കെടുക്കും. ഇത്തരം കോഴികൾക്ക് 5 മുതൽ 7 കിലോ ഭാരവും. ഒരു ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വിലയും വരും. തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും ഇത്തരം കോഴികൾ മത്സരത്തിനായി എത്തുന്നത്. 2018 മുതലാണ് റോയൽ അസീൽ ലൗവേഴ്സ് ക്ലബ്ബിൻ്റെ ആരംഭിച്ചത് .
അഖിലേന്ത്യ ഫാൻസി അസീല് ഷോ തൃശ്ശൂരിൽ
