തിരുവനന്തപുരം: നിലമ്പുര്‍ എം.എല്‍.എ പി.വി. അന്‍വര്‍ രാജിവച്ചു. രാവിലെ 9.30ന് നിയമസഭാ ചേംബറിലെത്തി സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറി.
കാറിലെ എം.എല്‍.എ ബോര്‍ഡ് മൂടിവെച്ചാണ് അന്‍വര്‍ നിയമസഭയിലെത്തിയത്.
തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വം എടുത്തതോടെ അയോഗ്യത ഒഴിവാക്കാനാണ് രാജി നീക്കത്തിലേക്ക് അന്‍വര്‍ കടന്നത്. സ്വതന്ത്ര എം.എല്‍.എക്ക് മറ്റു പാര്‍ട്ടിയില്‍ അംഗത്വം എടുക്കുന്നതിനുള്ള നിയമ തടസ്സമാണ് പ്രശ്‌നം. അയോഗ്യത വന്നാല്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ല. ഇതു മുന്നില്‍കണ്ടാണ് അന്‍വറിന്റെ രാജി തീരുമാനം.. തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത പി.വി അന്‍വര്‍ അയോഗ്യത നേരത്തെ മനസ്സിലാക്കിയിരുന്നില്ല.