Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

മയക്കുവെടിയില്‍ നിന്ന് രക്ഷപ്പെട്ട് അരിക്കൊമ്പന്‍ മേഘമലയിലേക്ക് കടന്നു

ഇടുക്കി: രണ്ട് ദിവസം കമ്പം ടൗണില്‍ ഭീതി പടര്‍ത്തിയ അരിക്കൊമ്പന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വലിയ സന്നാഹവുമായി മയക്കുവെടി വെയ്ക്കാന്‍ എത്തും മുന്‍പ് ഇന്നുച്ചയോടെ കമ്പത്തെ കൂത്തനാച്ചിയാര്‍ കടന്ന് മേഘമലയില്‍ റിസര്‍വിന്റെ ഉള്‍പ്രദേശത്തേക്ക് കടന്നു. ജനവാസകേന്ദ്രത്തില്‍ നിന്ന് 5 കിലോ മീറ്റര്‍ ഉള്‍ക്കാട്ടിലേക്ക് ആന കടന്നുവെന്ന് ജി.പി.എസ് സാറ്റലൈറ്റ് കോളറില്‍ നിന്ന് വനംവകുപ്പിന് വിവരം ലഭിച്ചതോടെ മയക്കുവെടി വെയ്‌ക്കേണ്ടതില്ലെന്ന തീരുമാനമെടുത്തതായി തമിഴ്‌നാട് വനംമന്ത്രി എം.മതിവേന്തന്‍ പറഞ്ഞു.

എന്നാല്‍ തിരികെ ജനവാസമേഖലയില്‍ എത്തിയാല്‍ മയക്കുവെടി വെച്ച് കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടാന്‍ ഉള്ള സാഹചര്യം വീണ്ടും ഉണ്ടായാല്‍ ആനയെ പിടികൂടി മേഘമലയിലെ വെള്ളിമലൈ വരശ്‌നാട് താഴ്‌വരയില്‍ വിടാനുള്ള എല്ലാ സജ്ജീകരണങ്ങളും വീണ്ടും ഒരുക്കുമെന്ന് തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 29ന് രണ്ട് തവണ മുഴുവന്‍ ഡോസ് മയക്കുവെടിയും നാല് തവണ മയക്കം നിലനിര്‍ത്താനുള്ള ടോപ് അപ് ഡോസും അരിക്കൊമ്പന് നല്‍കിയതിനാല്‍ ഒരു മാസം കഴിയുന്ന ഘട്ടത്തില്‍ തന്നെ ആനയെ മയക്കുവെടി വെയ്ക്കുന്നത് ആനയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ എന്ന ആശങ്കയും തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. മേഘമലയിലേക്ക് കടന്ന ആന പെരിയാര്‍ വന്യജീവിസങ്കേതത്തിലേക്കുള്ള നീക്കത്തിലാണ് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന ഉപഗ്രഹ സിഗ്നലുകളില്‍ നിന്നുള്ള വിവരം.

150-ല്‍ പരം വരുന്ന ഉദ്യോഗസ്ഥരെ കമ്പം മേഖലയില്‍ തമിഴ്‌നാട് വിനിയോഗിച്ചു കഴിഞ്ഞു. വ്യാഴാഴ്ച കുമളിക്കടുത്ത് വരെ എത്തിയ അരിക്കൊമ്പന്‍ പിറ്റേന്ന് കുമളിയില്‍ തന്നെയുള്ള റോസാപ്പൂക്കണ്ടം മേഖലയില്‍ എത്തി ജനവാസമേഖലയിലേക്ക് കടക്കുന്നതിന് മുന്‍പ് കേരളം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ കാട്ടിലേക്ക് തിരികെ അയച്ചിരുന്നു. എന്നാല്‍ പിന്നീട് ലോവര്‍ പെരിയാര്‍ വഴി ആന ശനിയാഴ്ച രാവിലെ കമ്പം ടൗണില്‍ എത്തി നിരവധി വാഹനങ്ങള്‍ തകര്‍ത്ത് വലിയ ഭീതി സൃഷ്ടിച്ചിരുന്നു. വിരണ്ട ആനയെ കണ്ട് ഭയന്നോടിയ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *