Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഏഷ്യാനെറ്റ് കേബിൾ വിഷൻ സ്വര ദൃശ്യാമൃതം നാളെ

തൃശൂർ: മികച്ച ഗായകനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം നേടിയ വിദ്യാധരൻ മാസ്റ്ററെ എസിവി ആദരിക്കുന്നു. ഒക്ടോബർ 19 ന് ശനിയാഴ്ച വൈകിട്ട് ആറിന് തൃശ്ശൂർ പുഴയ്ക്കൽ വെഡിങ് വില്ലേജിൽ നടക്കുന്ന സ്വര ദൃശ്യാമൃതം ആദരപരിപാടി മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. മേയർ എം.കെ.വർഗീസ് അധ്യക്ഷനാകും. പി .എ .ബക്കർ ഫൗണ്ടേഷനുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചലച്ചിത്ര, കലാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കമൽ, ശ്രീനിവാസൻ, പ്രേംകുമാർ, ടി .ജി. രവി ,ജയരാജ് വാര്യർ എന്നിവർക്ക് പി.എ.ബക്കർ മെമ്മോറിയൽ അവാർഡ് ചടങ്ങിൽ സമ്മാനിക്കും. തുടർന്ന് ജോൺസൺ മാസ്റ്റർ അനുസ്മരണ ഗാനാർച്ചനയും നടക്കും. പി. ബാലചന്ദ്രൻ എംഎൽഎ ,ടി .ജെ സനീഷ് കുമാർ എംഎൽഎ, ഐസിഎൽ ഫിൻകോർപ് സിഎംഡി അഡ്വ. കെ.ജി. അനിൽകുമാർ, ശങ്കർ രാമകൃഷ്ണൻ, സി. എസ് .അജയകുമാർ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.

Leave a Comment

Your email address will not be published. Required fields are marked *