2018-ലെ പ്രളയത്തില്‍ വീട് നഷ്ടമായ 255 പേര്‍ക്കാണ് ആസ്റ്റര്‍ ഹോംസിന്റെ ഈ പദ്ധതിയിലൂടെ വീട് നല്‍കുന്നത്
തിരുവന്തപുരം: കേരള പുനര്‍നിര്‍മ്മാണ പദ്ധതിയില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ സാമൂഹിക സേവനവിഭാഗമായ ആസ്റ്റര്‍ വോളന്റിയേഴ്സിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച 255 വീടുകളുടെ താക്കോല്‍ദാനം വെള്ളിയാഴ്ച്ച വൈകിട്ട് നാലിന് മാസ്‌കറ്റ് ഹോട്ടലില്‍ വെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും.
വ്യവസായമന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ആസ്റ്റര്‍ ഡി. എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ്ങ് ഡയറക്ടര്‍ ഡോ. ആസാദ് മൂപ്പന്‍,ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള, ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
2018-ലെ പ്രളയത്തില്‍ വീട് നഷ്ടമായ 255 പേര്‍ക്കാണ് ആസ്റ്റര്‍ ഹോംസിന്റെ ഈ പദ്ധതിയിലൂടെ വീട് നല്‍കുന്നത്. കൂടാതെ ആസ്റ്റര്‍ ഹോംസ് ഔദ്യോഗിക വെബ്സൈറ്റിന്റെ ലോഞ്ചും ചടങ്ങില്‍ വെച്ച് നടക്കും. വെബ്സൈറ്റില്‍ 255 ഗുണഭോക്താക്കള്‍,ആസ്റ്റര്‍ ഹോംസ് എന്ന ഈ ദൗത്യത്തില്‍ പിന്തുണച്ച വ്യക്തികള്‍, എന്‍ജിഒകള്‍, അസോസിയേഷനുകള്‍ എന്നിവരുടെ വിവരങ്ങളും ലഭ്യമാകും.